Breaking News

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്‌തത്‌ അധ്യാപകര്‍ പിടിയില്‍; ആളൊഴിഞ്ഞ ക്ലാസ് മുറിയില്‍ കൊണ്ടു പോയി അശ്ലീല ചിത്രം കാണിച്ചാണ് പീഡനം…

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്‌ത കേസില്‍ അധ്യാപകര്‍ അടക്കം അഞ്ചു പേരേ പൊലീസ് അറസ്റ്റ്ചെയ്തു.

മഹാരാഷ്ട്രയിലെ നന്ദെഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുട്ടിയുടെ അദ്ധ്യാപകരും അവരുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡിപ്പിച്ചത്.

ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് റോ​ഡി​ലൂ​ടെ​ പോ​കു​ന്ന പെണ്‍കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ കയറിപിടിക്കുന്നത് പതിവ് ; ഒടുവില്‍ യുവാവിനെ കുടുങ്ങിയത്…

സ്കൂളിലെ സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനാണെന്ന് പറഞ്ഞാണ് അദ്ധ്യാപകരും കൂട്ടുകാരും പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയത്.

തുടര്‍ന്ന് ഇവര്‍ അശ്ലീല ചിത്രം കാണിക്കുകയായിരുന്നു. പേടിച്ചു ഭയന്നുപോയ പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നു. കുട്ടി ബോധരഹിതയായപ്പോള്‍ ഇവര്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. പിടിയിലാവര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും കുട്ടിയെ തിരഞ്ഞെത്തി. തിരിച്ചിലില്‍ മാതാപിതാക്കളാണ് കുട്ടിയെ കണ്ടെത്തിയത്. ബോധരഹിതയായി കിടന്ന കുട്ടിക്ക് പ്രാഥമിക ചികിത്സകള്‍ നല്‍കിയതോടെ കുട്ടി കാര്യങ്ങള്‍ അമ്മയോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ ആദ്യം പ്രധാനാധ്യപകനോട് പരാതിപ്പെടുകയും എന്നാല്‍, പൊലീസില്‍ പരാതിപ്പെടാന്‍ പ്രധാനാധ്യാപാകന്‍ വിസ്സമ്മതിച്ചു. അമ്മയോട് പൊലീസില്‍ പരാതിപ്പെടില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചാണ് പ്രധാനാധ്യാപകന്‍ വിട്ടതെന്ന് പൊലീസ് പറയുന്നു.

സംഭവം പൊലീസ് അറിഞ്ഞ് നേരിട്ടെത്തി മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുക്കുകയും പരാതി എഴുതി വാങ്ങുകയും ചെയ്യുകയായിരുന്നു. കുട്ടി ഇപ്പോള്‍ ചികില്‍സയിലാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …