യുഎഇയില്‍ ഇന്ന് ചിലയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവ്‌സഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ ശക്തമായ മഴ പെയ്തിരുന്നു.
ഇതേ തുടര്‍ന്ന് രാജ്യത്ത് ഇപ്പോള്‍ തണുപ്പ് കൂടിയ സാഹചര്യമാണ് നിലവില്‍. റാസല്‍ഖൈമ ജബല്‍ ജൈസ് മലനിരകളില്‍ ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തിയ താപനില 1.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നവെന്നാണ് റിപ്പോര്‍ട്ട്.
പൊതുവെ യുഎഇയില്‍ മൂടിക്കെട്ടിയ കാലാവസ്ഥയാണ്. എന്നാല്‍, യുഎഇയിലെ പര്‍വതമേഖലകളിലും തീരദേശങ്ങളിലും കാറ്റ് ശക്തമാണ്. ദുബായ്, ഷാര്‍ജ, അജ്മാന്‍,
ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ഞായറാഴ്ച സാമാന്യം ശക്തമായ മഴയാണ് പെയ്തത്. ദുബായിയില്‍ താപനില 16ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നു. ഒമാനിലും നല്ല തണുപ്പാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
NEWS 22 TRUTH . EQUALITY . FRATERNITY