അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഹമ്മദാബാദിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ചെലവഴിക്കുക 85 കോടിയോളം രൂപ വരെയെന്ന് റിപ്പോര്‍ട്ട്.
ഫെബ്രുവരി 24 ന് ആരംഭിക്കുന്ന ദ്വിദിന പര്യടനത്തില്‍ ട്രംപ് നഗരത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ചെലവഴിക്കുകയുള്ളു.
ഗുജറാത്തിന്റെ വാര്‍ഷിക ബജറ്റിന്റെ 1.5% ന് തുല്യമാണ് ട്രംപിന്റെ ഈ മൂന്നു മണിക്കൂര്‍ സന്ദര്‍ശനത്തിനായി സംസ്ഥാനം ചെലവഴിക്കുക.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ട്രംപ് ഔദ്യോഗികമായി തുറന്നു കൊടുക്കുന്ന പരിപാടിയില്‍ 1.25
ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. ഈ ചടങ്ങിനായി ദശലക്ഷക്കണക്കിന് രൂപ ചെലവഴിക്കുമെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി പറഞ്ഞു.