Feb 13, 2026 5:17 PM
Breaking News

കവര്‍ച്ച തടയാന്‍ റെയില്‍വേയുടെ പുതിയ പദ്ധതി ; എല്ലാ ട്രെയിനുകളില്‍ ഇനി മുതല്‍ ഈ സംവിധാനം…

ട്രെയിനുകളില്‍ മോഷണം തുടര്‍ക്കഥയായതോടെ, കവര്‍ച്ചകള്‍ക്ക് തടയിടാന്‍ നടപടിയുമായി റെയില്‍വേയുടെ പുതിയ പദ്ധതി. ജനറല്‍, സ്ലീപ്പര്‍ കോച്ചുകളിലെ മോഷണം തടയാനുള്ള പദ്ധതിയുമായാണ് റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്.

സീറ്റുകള്‍ക്കടിയില്‍ ഡിജിറ്റല്‍ ലോക്കുകളുള്ള ചെയിനുകള്‍ ഘടിപ്പിക്കാനും ജനറല്‍ കോച്ചുകളുടെ രണ്ട് അറ്റത്തും പൂട്ടുള്ള പെട്ടികള്‍ സ്ഥാപിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

തുടക്കത്തില്‍ രാജ്യത്തെ 3,000 ട്രെയിനുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഒരു കോച്ചിന് 1.5 ലക്ഷം രൂപ ചെലവിട്ടാണ് പുത്തന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക.

ലോക്ക് ചെയിനിന്റെ കോഡ് ഓരോ യാത്രക്കാരനും സെറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്. എസി കോച്ചുകളില്‍ മോഷണം കുറവാണെന്നാണ് റെയില്‍വേയുടെ കണക്കുകള്‍.

ജനറല്‍, സ്ലീപ്പര്‍ കോച്ചുകളില്‍ കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷത്തോളം യാത്രക്കാരാണ് മോഷണത്തിന് ഇരയായത്. തീപിടിത്തം തടയാനുള്ള സംവിധാനവും ഇതോടൊപ്പം സ്ഥാപിക്കും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …