Breaking News

ഡ​ല്‍​ഹി ക​ലാ​പത്തില്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34 ആ​യി; വിവിധ അക്രമങ്ങളില്‍ ​106 അറസ്റ്റ്…!

വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ക​ലാ​പ​ത്തി​ല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. ക​ലാ​പ​കാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഗു​രു​ത​ര​പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഏ​ഴു പേ​ര്‍ കൂ​ടി വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​രി​ച്ചു.

ഇ​തോ​ടെ ക​ലാ​പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34 ആ​യി. അക്രമത്തില്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരു​ന്നു. 18 എഫ്​.ഐ.ആറുകളാണ്​ സംഭവത്തില്‍ ഡല്‍ഹി പൊലീസ്​ ഫയല്‍ ചെയ്​തത്​.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ​106 പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഭൂ​രി​പ​ക്ഷം പേ​രും വെ​ടി​യേ​റ്റാ​ണ് മ​രി​ച്ച​ത്. ക​ലാ​പ​ത്തി​ല്‍ ഇ​തു​വ​രെ ഇ​രു​ന്നൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​തര​മാ​ണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …