Breaking News

ദേവനന്ദയുടെ മരണം: ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുന്നത് ഒരാളില്‍; നാട്ടുകാര്‍ പറയുന്നത്…

ആറുവയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അവധിയിലായിരുന്ന ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ തിരികെയെത്തി കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.

കൂടാതെ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദേവനന്ദയുടെ പള്ളിമണ്‍ ഇളവൂരുള്ള വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അരമണിക്കൂറോളം അന്വേഷണം നടത്തിയിരുന്നു.

പരിസരവാസിയായ ഒരാളെക്കുറിച്ച്‌ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ആ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്.

ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചൊവ്വാഴ്ചയും ബന്ധുക്കളുടെ മൊഴിയെടുത്തു.

സംശയത്തിന്റെ നിഴലിലുള്ളവരെയെല്ലാം പോലീസ് ചോദ്യംചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ദേവനന്ദയുടെ അമ്മയില്‍നിന്ന് വരുംദിവസങ്ങളില്‍ പോലീസ് കൂടുതല്‍ വിവരശേഖരണം നടത്തുമെന്നാണ് സൂചന.

കുട്ടി ഒറ്റയ്ക്ക് പുഴയുടെ തീരത്തേക്കു പോകില്ലെന്നാണ് ബന്ധുക്കള്‍ ഒന്നടങ്കം പറയുന്നത്. പക്ഷെ മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടാണ് പോലീസിനെ വലയ്ക്കുന്നത്.

തുണിയലക്കുകയായിരുന്ന അമ്മയുടെ അടുത്തുപോയി മടങ്ങിയ കുട്ടിയെ പതിനഞ്ചു മിനിറ്റിനുള്ളിലാണ് കാണാതാകുന്നത്. ഇത്രയും സമയംകൊണ്ട് കുട്ടി ഒരിക്കലും ആറ്റുതീരത്ത് എത്താനിടയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …