പെരുമ്പാവൂരില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ലോറി ഡൈവര്‍ തമിഴ്നാട്, ഇറോഡ്, സത്യമംഗലം, ജി.എച്ച്. റോഡില്‍ വിജയകുമാര്‍ ആണ് മരിച്ചത്.
എം സി റോഡ് ഒക്കല്‍ വില്ലേജ് ഓഫീസിന്റെ മുന്‍വശത്താണ് അപകടം നടന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ബസ് യാത്രക്കാരായ 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ആരുടെയും പരുക്ക് ഗുരുതരമല്ല. ആറ്റിങ്ങലില്‍ നിന്നും കായ ഇറക്കിയ ശേഷം വരുകയായിരുന്ന ലോറിയില്‍ കൊട്ടാരക്കരയിലേക്ക് പോകുന്ന കെഎസ്‌ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY