കൊല്ലം അഞ്ചലില്‍ തെരുവ് നായ ശല്യം രൂക്ഷമെന്ന് പരാതി. തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കുള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്ക് പറ്റിയത്.
വീടിന് പുറത്ത് നിന്ന കുട്ടികളാണ് ആദ്യം നായയുടെ ആക്രമണത്തിന് ഇരയായത്. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുതിര്‍ന്നവരെയും നായ കടിക്കുകയായിരുന്നു.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ അഞ്ചല്‍, പുനലൂര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY