Breaking News

വീണ്ടും കൈത്താങ്ങുമായി ദളപതി വിജയ്‌ ; നിര്‍ധരരായ ആരാധകരുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ വീതം.?

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്നുള്ള ലോക്ക് ഡൗണിലും വലയുന്ന നിര്‍ധരരായ ആരാധകര്‍ക്ക് നടന്‍ വിജയ് ധനസഹായം നല്‍കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.  5000 രൂപ വീതം നല്‍കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ നിര്‍ധരരായവരെ കണ്ടെത്തുകയും അവര്‍ക്ക് 5000 രൂപ വീതം നല്‍കുന്നുവെന്നുമാണ് വിവരം.

ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് 1.30 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …