Breaking News

കോവിഡ്​ 19 ; കൂടുതല്‍ രാജ്യങ്ങളിലേക്ക്​ ​വൈറസ്​ പടരുന്നതായ് റിപ്പോര്‍ട്ട്…

ചൈനയില്‍ നിന്നും ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിനെതിരെ ലോക ​രാജ്യങ്ങള്‍. വൈറസിന്‍റെ ഉത്​ഭവ കേന്ദ്രമായ ചൈനയിലും ചൈനക്ക്​ പുറത്ത്​ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ദക്ഷിണ കൊറിയയിലും മരണനിരക്ക്​

കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഞായറാഴ്​ച 133 പേര്‍​ കൂടി മരിച്ചതോടെ ഇറ്റലിയില്‍ കൊറോണ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 366 ആയി​. 7,000ത്തില്‍ അധികം പേര്‍ക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​.

ഇറാനില്‍ ഞായറാഴ്​ച 49 പേര്‍ക്കുകൂടി പുതുതായി രോഗം സ്​ഥിരീകരിച്ചു. 194 പേരാണ്​ ഇവിടെ മരിച്ചത്​. ജപ്പാനിലെ കോബ നഗരത്തില്‍ ആദ്യമായി ഒരാള്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു.

ഒസാക്കയില്‍ ഒരു സംഗീത പരിപാടിയില്‍ പ​ങ്കെടുത്ത 40 കാരിക്കാണ്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ദക്ഷിണകൊറിയയില്‍ 248 പേര്‍ക്കാണ്​ ഞായറാഴ്​ച വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …