Breaking News

കോവിഡ്​ 19: ഇന്ത്യ ഉള്‍പ്പടെ 14 രാജ്യങ്ങള്‍ക്ക്​ ഇന്നു മുതല്‍ ഖത്തര്‍ യാത്രാവിലക്ക്​ ഏര്‍പ്പെടുത്തി..

കോവിഡ്​-19 ഭീതിയുടെ പശ്​ചാത്തലത്തില്‍ ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ ഖത്തര്‍ താല്‍കാലിക യാത്രാവിലക്ക്​ ഏര്‍പ്പെടുത്തി.

ചൈന,പാകിസ്​താന്‍, ബംഗ്ലാദേശ്​, നേപ്പാള്‍, ഈജിപ്​ത്​, ഇറാന്‍, ഇറാഖ്​, ലെബനാന്‍, ഫിലിപ്പീന്‍സ്​, സൗത്ത്​​കൊറിയ, ശ്രീലങ്ക, സിറിയ, തായ്​ലന്‍ഡ്​ എന്നി രാജ്യങ്ങള്‍ക്കുമാണ് താല്‍കാലിക യാത്രാവിലക്ക്​ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇറ്റലിയില്‍ നിന്ന്​ ദോഹ വഴി ഖത്തര്‍ എയര്‍വേയ്​സ്​ വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്​ചാത്തലത്തിലാണ്​ മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ത്യയില്‍

നിന്നുള്ളവര്‍ക്ക്​ ഖത്തറിലേക്കുള്ള പ്രവേശനം വിലക്കിയിരിക്കുന്നത്​. ഖത്തര്‍ ഗവണ്‍മെന്‍റ്​ കമ്മ്യൂണിക്കേഷന്‍ ഓഫിസും ഖത്തര്‍ ന്യൂസ്​ ഏജന്‍സി (ക്യു.എന്‍.എ)​യും ഇക്കാര്യം അറിയിച്ചിട്ടുണ്ട്​.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …