ലോകമൊട്ടാകെ ഭീതിയിലാഴ്ത്തിയാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ചെെനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഗം ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ഇതുവരെ മനിഷ്യനില്‍ മാത്രമായിരുന്നു കൊറോണ വെെറസ് സ്ഥിരീകരിച്ചിരുന്നത്. ഇപ്പോഴിതാ വളര്‍ത്തുഗങ്ങള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹോങ്ക്കോംഗിലാണ് വളര്‍ത്തുനായയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
പോക്ക് ഫു ലാം പ്രദേശത്തെ നായയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ പ്രദേശത്തു നിന്നുതന്നെ മറ്റൊരു വര്‍ഗത്തില്‍പ്പെട്ട നായയയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന വിവരം.
നായയ്ക്ക് കൊറോണ രോഗം ബാധിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. 17 വയസുള്ള പൊമേറിയന്‍ നായയിലാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്.
നിരീക്ഷണത്തിലായിരുന്ന നായയെ പിന്നീട് സാധാരണ സ്ഥിതിയിലേക്ക് മാറ്റിയിരുന്നെങ്കിലും രണ്ട് ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊറോണ വെെറസില്‍ നിന്നും സുഖം പ്രാപിച്ച ഉടമ നായയുടെ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സമ്മതിച്ചിരുന്നില്ല.
ഇവരില്‍ നിന്നാണോ കൊറോണ പടര്‍ന്നത് എന്നത് പരിശോധിച്ച് വരികയാണ്. വളര്‍ത്തുമൃഗങ്ങളുടെ ഉടമകളും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. മൃഗങ്ങളുമായി ഇടപഴകിയ ശേഷം ഉടമകള്‍ കെെകള്‍ വൃത്തിയായി കഴുകണം.
മൃഗങ്ങള്‍ക്കുള്ള ഭക്ഷണങ്ങള്‍ പ്രത്യേകം പാത്രങ്ങളില്‍ തന്നെ നല്‍കണം. വളര്‍ത്തുമൃഗങ്ങളെ ചുംബിക്കുന്നത് പരമാവധി ഒഴിവാക്കണം. സസ്തനികളായ വളര്‍ത്തുമൃഗങ്ങളില്‍
രോഗം പടര്‍ന്നാല്‍ മറ്റ് മൃഗങ്ങളിലേക്കും രോഗം പടരാന്‍ സാദ്ധ്യതയേറയാണ്. അതേസമയം, വളര്‍ത്തു മൃഗങ്ങളില്‍ നിന്നാണ് മനുഷ്യര്‍ക്ക് കൊറോണ പടരുന്നത് എന്നതിന് യാതൊരു തെളിവുകളില്ല.