Breaking News

കൊ​ല്ലം ജി​ല്ല​യി​ല്‍ ആ​ദ്യ കോ​വി​ഡ് – 19 കേ​സ്; രോ​ഗ​ബാ​ധി​ത​ന്‍റെ യാ​ത്രാ​വ​ഴി​ക​ള്‍ ഇങ്ങനെ…

കൊ​ല്ലം ജി​ല്ല​യി​ല്‍ ആ​ദ്യ കോ​വി​ഡ്-19 കേ​സ് സ്ഥി​രീ​ക​രി​ച്ചു. ദു​ബാ​യി​ല്‍​നി​ന്നു നാ​ട്ടി​ലെ​ത്തി​യ പ്രാ​ക്കു​ളം സ്വ​ദേ​ശി​യാ​യ 49 വ​യ​സു​കാ​ര​നാ​ണു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. മാര്‍ച്ച് പ​തി​നെ​ട്ടി​നാ​ണ് ഇ​യാ​ള്‍ നാ​ട്ടി​ലെ​ത്തി​യ​ത്.

ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു സ്ര​വം ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​യാ​ളെ ഉ​ട​ന്‍ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും.സംസ്ഥാനത്ത് ഇന്ന്

മാത്രം 39 പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം 34 കേസുണ്ട്.രണ്ട് പേര്‍ കണ്ണൂര്‍ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു.

ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് ഇന്ന് നെഗറ്റീവാണ് ഫലം.

കൊല്ലത്തെ രോഗിയുടെ യാ​ത്രാ​വി​വ​ര​ങ്ങ​ള്‍:

  • ​ദു​ബാ​യി​ല്‍​നി​ന്നു തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍.  ​ബ​സി​ല്‍ കൊ​ല്ല​ത്തേ​ക്ക്. കൊ​ല്ലം ക​ഐ​സ്‌ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ പ്രാ​ക്കു​ള​ത്തെ വീ​ട്ടി​ലേ​ക്ക്.
  • വീ​ട്ടി​ലെ​ത്തി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ന്നു. അ​വ​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം നി​രീ​ക്ഷ​ണ​ത്തി​ല്‍.
  • 25-​നു രാ​ത്രി പ​നി തു​ട​ങ്ങി​യ അ​സ്വ​സ്ഥ​ത തോ​ന്നി​യ​തോ​ടെ രാ​ത്രി 11 മ​ണി​യോ​ടെ അ​ഞ്ചാ​ലും​മൂ​ട്ടി​ലെ പി​എ​ന്‍​എ​ന്‍​എം ആ​ശു​പ​ത്രി​യി​ല്‍ സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കി​ലെ​ത്തി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പോ​കാ​ന്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ചു.
  • ​ഭാ​ര്യാ സ​ഹോ​ദ​ര​നെ വി​ളി​ച്ചു​വ​രു​ത്തി അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക്.
  • രാ​ത്രി 11.30 നു ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക്. കൊ​ല്ല​ത്തു നി​ന്ന് ആം​ബു​ല​ന്‍​സ് വ​രു​ത്തി​യാ​ണു പോ​യ​ത്.
  • ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കു ശേ​ഖ​രി​ച്ചു. ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കാ​തെ പു​ല​ര്‍​ച്ചെ 3.30 മ​ണി​യോ​ടെ വീ​ട്ടി​ലേ​ക്കു വി​ട്ടു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …