Breaking News

ക്വാറന്റൈനില്‍ കഴിഞ്ഞ യുവാവ് നഗ്നനായി ഓടി വയോധികയെ കടിച്ചു കൊന്നു; സംഭവം ചെന്നൈയില്‍…

ക്വാറന്റൈനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച തമിഴ്‌നാട് സ്വദേശി പരിഭ്രാന്തനായി ഓടി വയോധികയെ കടിച്ചുകൊന്നു. സാരമായി മുറിവുകളേറ്റ വയോധിക ആശുപത്രിയില്‍വെച്ചാണ് മരണമടഞ്ഞത്. ചെന്നൈയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച 80 കാരി ശനിയാഴ്ചയാണ് മരിച്ചത്. ജക്കമനയകന്‍പട്ടി സ്വദേശിയായ യുവാവ് അടുത്തിടെയാണ് ശ്രീലങ്കയില്‍ നിന്ന് തിരികെ നാട്ടിലെത്തിയത്.

തുണി കച്ചവടം നടത്തുന്ന ഇയാള്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയതിനാല്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുകയായിരുന്നു. സമ്ബര്‍ക്കവിലക്കില്‍ കഴിഞ്ഞു കൊണ്ടിരിക്കെ പൊടുന്നനെ ഇയാള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് പരിഭ്രാന്തനായി ഓടി.

നഗ്നനായി ഓടിയ ഇയാളുടെ പിന്നാലെ പിതാവും ഓടിയെങ്കിലും വീട്ടുമുറ്റത്തുണ്ടായിരുന്ന നച്ചിയമ്മാളിനെ കടിക്കുകയായിരുന്നു. നച്ചിയമ്മാളിന്റെ കഴുത്തിന് പിന്നില്‍ കടിച്ച ഇയാളെ ബന്ധുക്കള്‍ ചേര്‍ന്നാണ് പിടിച്ചു മാറ്റിയത്.

പിന്നീട് യുവാവിനെ വീട്ടുകാര്‍ പോലീസിലേല്‍പ്പിക്കുകയായിരുന്നു. കഴുത്തിനു പിന്നില്‍ ആഴത്തില്‍ മുറിവേറ്റ വൃദ്ധ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്നായിരുന്നു മരണം. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …