സംഗീത സംവിധായകന്‍ എംകെ അര്‍ജ്ജുനന്‍ മാസ്റ്ററുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനാണ് അര്‍ജുനന്‍ മാസ്റ്റര്‍ എന്നും അദ്ദേഹത്തിന്റെ വിയോഗം സംഗീതലോകത്തിന് മാത്രമല്ല സമൂഹത്തിനാകെ നികത്താനാവാത്ത നഷ്ടമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നുമാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത്തി ശ്മശാനത്തില്‍ നടക്കും. 1958ല്‍ നാടകമേഖലയിലൂടെയായിരുന്നു എംകെ അര്‍ജുനന്‍ എന്ന അര്‍ജുനന്‍ മാസ്റ്ററിന്റെ അരങ്ങേറ്റം. 1968ല്‍ പി ഭാസ്‌കരന്റെ ‘കറുത്ത പൗര്‍ണ്ണമി’യിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 2017 ല്‍ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …