വാങ്ങാന്‍ ആളില്ലെങ്കിലും രാജ്യത്തെ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്ന് സര്‍വകാല റെക്കോര്‍ഡിലെത്തി. പവന് 32800 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4100 രൂപയും. മാര്‍ച്ച് ആറിലെ 32320
എന്ന റെക്കോര്‍ഡ് വിലയാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കൊവിഡ് കാലത്തും സ്വര്‍ണ്ണത്തിന്റെ ആകര്‍ഷണീയത
വര്‍ധിപ്പിക്കാന്‍ കാരണം. അപകടസാധ്യത കൂടുതലുളള അസറ്റ് ക്ലാസുകളില്‍ നിന്ന് നിക്ഷേപകര്‍ ഡോളര്‍, സ്വര്‍ണ്ണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്നാണ് കൊട്ടക് സെക്യൂരിറ്റീസിലെ അനലിസ്റ്റ് പറയുന്നത്.