കേരളത്തില്‍ ഇക്കുറി കാലവര്‍ഷം ജൂണ്‍ ഒന്നിനു തന്നെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. രാജ്യത്ത് ഇക്കുറി മഴ സാധാരണ നിലയില്‍ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
ഡയറക്ടര്‍ അറിയിച്ചു. ഈ വര്‍ഷം മുതല്‍ കാലവര്‍ഷം തുടങ്ങുന്നതും പിന്‍വാങ്ങുന്നതുമായ തീയതികളില്‍ മാറ്റമുണ്ടാവുമെന്ന് ഭൗമ വകുപ്പ് സെക്രട്ടറി പറഞ്ഞു. എന്നാല്‍ കേരളത്തില്‍ കാലവര്‍ഷം
എത്തുന്ന തീയതിയില്‍ മാറ്റമില്ല.
ജൂണ്‍ ഒന്നിനു തന്നെ കാലവര്‍ഷം കേരള തീരത്ത് എത്തും. മണ്‍സൂണിന്റെ ലോങ് പീരിയഡ് ആവറേജ് ഇത്തവണ നുറു ശതമാനം ആയിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. അതിനര്‍ഥം രാജ്യത്ത് മഴ സാധാരണ നിലയില്‍ ആയിരിക്കുമെന്നാണ്.
NEWS 22 TRUTH . EQUALITY . FRATERNITY