ഗുജറാത്തില്‍ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 139 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ആകെ രോഗബാധിതരുടെ എണ്ണം 1,734 ആണ്.
അതില്‍ 105 പേരുടെ രോഗം ഭേദമായി. 63 പേര്‍ മരിക്കുകയും ചെയ്തു. ഏപ്രില്‍ 6നും 20നുമിടയിലാണ് രോഗം ക്രമാതീതമായി സംസ്ഥാനത്ത് വര്‍ധിച്ചത്.
ജില്ലാ തല കണക്കില്‍ അഹ് മദാബാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്, ഇവിടെ 405 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. മൊത്തം രോഗബാധിതരുടെ എണ്ണത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് ഗുജറാത്ത്.
മരണസംഖ്യയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയേക്കാള്‍ പരിതാപകരവുമാണ് ഇവിടെ എന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ 2003 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 45 പേര്‍ മരിച്ചു.
ഗുജറാത്തില്‍ രോഗബാധിതരുടെ എണ്ണം ഇതില്‍ കുറവാണെങ്കിലും മരിച്ചവരുടെ എണ്ണം കൂടുതലാണ്, ഗുജറാത്തില്‍ മരിച്ചത് 63 പേരാണ്.