പത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി ചെന്നൈയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ തമിഴ് ചാനലിലെ മാധ്യമപ്രവര്‍ത്തകരാണ്.
ഇതോടെ ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 40 ആയി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരിലും കൂട്ടത്തോടെ രോഗം പടരുന്നത് സ്ഥിതി ഗുരുതരമാക്കുകയാണ്.
തമിഴ്‌നാട് ആരോഗ്യ സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരം പങ്കെടുത്തിരുന്നു. തമിഴ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി പ്രത്യേക പരിശോധന തുടങ്ങികഴിഞ്ഞു. കഴിഞ്ഞ
ദിവസം മറ്റൊരു ചാനലിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ രോഗം വന്നതിനെ തുടര്‍ന്ന് ഒരു പ്രമുഖ തമിഴ് ന്യൂസ് ചാനല്‍ തത്സമയ സംപ്രേക്ഷണം നിര്‍ത്തി വച്ചിരിക്കുകയാണ്. മറ്റൊരു ചാനല്‍ സബ് എഡിറ്റര്‍ക്കും
കൊവിഡ് സ്ഥിരീകരിച്ചതോടെ ന്യൂസ് റീഡര്‍മാരടക്കം ഇരുപത്തിമൂന്ന് മാധ്യമപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. മുംബൈയിലും സമാനമായ രീതിയില്‍ 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം
കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 171 പേരെ പരിശോധിച്ചപ്പോള്‍ 53 പേരുടെ പരിശോധനാഫലവും പോസിറ്റീവാണ്. വിവിധ ചാനലുകളിലെ ക്യാമറാമാന്‍മാര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.