ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ 47ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സമൂഹത്തിന്‍െറ വിവിധ തുറകളില്‍ നിന്ന് ആശംസകള്‍ പ്രവഹിക്കുകയാണ്. ലോകം കോവിഡ്
മഹാമാരിക്കെതിരെ പൊരുതുന്ന വേളയില്‍ ആഘോഷം വേണ്ടെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തീരുമാനിച്ചെങ്കിലും ‘ഹാപ്പി ബര്‍ത്ത്ഡേ സചിന്’ എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്. 2008ല്‍ ഇംഗ്ലണ്ടിനെതിരെ സചിന്‍ നേടിയ 41ാം ടെസ്റ്റ് സെഞ്ച്വറിയുടെ വീഡിയോ പങ്കുവെച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍
ബോര്‍ഡ് (ബി.സി.സി.ഐ) ലിറ്റില്‍ മാസ്റ്റര്‍ക്ക് ജന്മദിന സന്ദേശം കൈമാറിയത്. സചിന്‍െറ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായ അത് മുംബൈ ഭീകരാക്രമണത്തിലെ ഇരകള്‍ക്കാണ് അദ്ദേഹം സമര്‍പ്പിച്ചത്.
ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയാണ് സചിന് ആശംസയുമായി എത്തിയ പ്രമുഖരില്‍ ഒന്നാമന്‍. ശേഷം ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, മുഹമ്മദ് കൈഫ്, അജിത് അഗാര്‍ക്കര്‍, ഹര്‍ഭജന്‍ സിങ്, ഗൗതം ഗംഭീര്‍ എന്നിവരും ബോക്സിങ് താരം വിജേന്ദര്‍ സിങും സമൂഹ മാധ്യമങ്ങളിലൂടെ ആശംസകളുമായെത്തി.