കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനം
വരെ വില വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. വില കൂട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടന്‍ പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇതുകൂടാതെ മദ്യം പാര്‍സല്‍ സംവിധാനം വഴി ബാറുകളില്‍ നിന്ന് വിതരണം ചെയ്യാനുളള അനുമതിയും നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
നിലവില്‍ സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 212 ശതമാനാണ് നികുതി. വില കുറഞ്ഞ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 202 ശതമാനം നികുതിയും ഈടാക്കുന്നു. ബിയറിന്
102 ശതമാനമാണ് നികുതി. വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന് നികുതി 80 ശതമാനവും. കമ്പനികളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് മേല്‍ ബീവറേജ് കോര്‍പ്പറേഷന്‍ വിലയ്ക്ക് മേല്‍
നികുതി എക്‌സൈസ് ഡ്യൂട്ടി, ഗാലനേജ് ഫീസ്, ലാഭം, പ്രവര്‍ത്തന ചെലവ് എന്നിവയെല്ലാം ചുമത്തിയതിന് ശേഷമാണ്. വില്‍പ്പനക്കെത്തുന്നത്.
പുതുക്കിയ വിലകള്‍ ഇങ്ങനെ;
മാക്ഡവല്‍ ബ്രാണ്ടി- ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ, ഹണി ബീ ബ്രാണ്ടി -ഫുള്‍: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ, സെലിബ്രേഷന്‍ റം ഫുള്‍ – പഴയ വില 520 രൂപ,
പുതിയ വില 580 രൂപ, ഓള്‍ഡ് മങ്ക് റം ഫുള്‍ – പഴയ വില 770 രൂപ, പുതിയ വില 850 രൂപ,
ഗ്രീന്‍ ലേബല്‍ വിസ്‌കി – ഫുള്‍ പഴയ വില 660 രൂപ, പുതിയ വില 730 രൂപ, മാജിക് മൊമന്റ്സ് വോഡ്ക – ഫുള്‍ പഴയ വില 910 രൂപ, പുതിയ വില 1010 രൂപ, എംഎച്ച് ബ്രാണ്ടി – ഫുള്‍ പഴയ
വില 820 രൂപ, പുതിയ വില 910 രൂപ, എംജിഎം വോഡ്ക – ഫുള്‍ പഴയ വില 550 പുതിയ വില 620 രൂപ, സ്മിര്‍നോഫ് വോഡ്ക – ഫുള്‍ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ, ബെക്കാഡി റം: ഫുള്‍ പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ.