ലോകത്തെ കോവിഡ് വ്യാപനവും രാജ്യത്തെ ലോക് ഡൗണും മൂലം ഗള്‍ഫില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന പ്രത്യേക വിമാന സര്‍വീസിലൂടെയും സ്വര്‍ണക്കടത്ത്. ഇന്നു പുലര്‍ച്ചെ ഒരു മണിക്ക്
ജിദ്ദയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയില്‍നിന്നുമാണ് സ്വര്‍ണം പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. 7.65 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്.
യാത്രക്കാരി മലപ്പുറം സ്വദേശിനിയാണ്. വന്ദേഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായി നാട്ടിലേക്കു തിരിച്ചെത്തുന്നവരില്‍നിന്നു സ്വര്‍ണം പിടികൂടുന്നത് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇതാദ്യമാണ്.