രാജ്യത്ത് കോവിഡ് ബാധ അതിരൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടി. കേന്ദ്രം പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തീരുന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനം.
രാജ്യത്തെ മുഴുവന്‍ കോവിഡ് കേസുകളില്‍ മൂന്നില്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 30,000ത്തില്‍ അധികം കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
മുംബൈ നഗരത്തില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 18,555 ആയി. മേയ് അവസാനത്തോടെ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 50,000 കടക്കുമെന്നാണ് കരുതുന്നത്.