Feb 13, 2026 2:09 AM
Breaking News

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി…

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുറത്തുനിന്നെത്തുന്നവരില്‍ നല്ലതോതില്‍ രോഗികളുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ട്

ഘട്ടത്തെക്കാള്‍ ബുദ്ധിമുട്ടേറിയ സമയമാണ് വരാന്‍ പോകുന്നത്. പുറത്തുനിന്ന് കൂടുതലാളുകള്‍ വരുന്നുണ്ട്. ലോകരാജ്യങ്ങളിലും ഇന്ത്യയുടെ പല സ്ഥലങ്ങളിലും രോഗികള്‍ കൂടുന്ന സമയത്താണ് ഈ വരവ്.

മുമ്ബ് പലയിടത്തും രോഗം തുടങ്ങുന്ന സമയത്താണ് വന്നിരുന്നത്. ഇപ്പോള്‍ രോഗം പടരുന്ന സമയമാണ്. ഇന്ത്യയില്‍ 13 ദിവസം കൊണ്ട് രോഗികള്‍ ഇരട്ടിയാകുമെന്നാണ് കണക്കുകളെന്നും മന്ത്രി പറഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …