24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായ് 7,466 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ഒരു ദിവസം ഏഴായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്ത് എങ്ങനെ ഉപയോഗിക്കാം; അറിയേണ്ടതെല്ലാം…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 175 പേരാണ് കോവിഡ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ 1,65,799 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. ഇതുവരെ 4,706 പേര് രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. 71,106 പേരാണ് കോവിഡ് രോഗമുക്തി നേടിയത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇവിടെയാണ്.