ഇന്നലെ നടന്ന ബുന്ദസ്ലിഗ മത്സരത്തില്‍ ഫോര്‍ച്ച്യൂന ഡെസല്ഡോര്ഫിനെതിരേ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ഇരട്ടഗോള്‍ ഗോള്‍ നേടിയ ലെവന്‍ഡോവ്സ്കിയുടെ മികവിലാണ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.
കൂടാതെ മത്സരത്തിലെ ഇരട്ട ഗോള്‍ നേട്ടത്തോടെ തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടത്തിനൊപ്പം(2016-17 സീസണ്) ഒരിക്കല്‍ കൂടി ലെവന്‍ഡോവ്സ്കി എത്തുകായും ചെയ്തു. ഡസല്‍ഡോര്‍ഫിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്.
ഇതില്‍ മൂന്നാമത്തേയും നാലാമത്തേയും ഗോളുകളാണ് ലെവന്‍ഡോവ്സ്കി നേടിയത്. ഇതോടെ ഇപ്പോള്‍ ബുന്ദസ്ലിഗയില് കളിക്കുന്ന 18 ക്ലബുകള്ക്കെതിരേയും ഗോളുകള്‍ നേടുകയെന്ന നേട്ടവും ലെവന്‍ഡോവ്സ്കി സ്വന്തമാക്കി.
ഈ ബുന്ദസ്ലിഗ സീസണില്‍ മാത്രം 27 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളാണ് ലെവന്‍ഡോവ്സ്കി നേടിയത്. ഇതോടെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും ലെവന്ഡോവ്സ്കിയാണിപ്പോള് ഒന്നാമത്.