ഇന്ത്യയുടെ ഹിറ്റ്മാനായ ഓപണിങ് ബാറ്റ്സ്മാൻ രോഹിത് ശർമക്ക് രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന് ശിപാർശ. ഇശാന്ത് ശർമ, ശിഖർ ധവാൻ, ദീപ്തി ശർമ എന്നിവരെ അർജുന അവാർഡിനും
ബി.സി.സി.ഐ ശിപാർശ ചെയ്തു. 2016 ജനുവരി മുതൽ 2019 ഡിസംബർ വരെയുള്ള പ്രകടന മികവ് പരിഗണിച്ചാണ് താരങ്ങളുടെ പേര് ശിപാർശ ചെയ്തത്. എന്തുകൊണ്ടും രാജ്യത്തിന്റെ പരമോന്നത
കായിക പുരസ്കാരത്തിന് രോഹിത് യോഗ്യനാണ് -ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി പറഞ്ഞു.