രാജ്യത്ത് പാചകവാതക സിലിണ്ടറിന് വില കൂട്ടി. ഗാര്‍ഹികേതര സിലിണ്ടറിന് 110 രൂപയും, ഗാര്‍ഹിക സിലിണ്ടറിന് 11.50 രൂപയുമാണ് കൂട്ടിയത്. അതേസമയം നിലവിലെ വില വര്‍ദ്ധനവ് ലോക്ക്ഡൗണില്‍ പ്രധാനമന്ത്രി
നരേന്ദ്ര മോദി പ്രഖ്യാപിച്ച ഉജ്ജല യോജന ഉപയോക്താക്കള്‍ക്ക് ബാധകമല്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടെ പാചകവാതകത്തിന് വില വര്‍ധിപ്പിച്ചത് ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയാകും.
ഹോം ഡെലിവറിയിയായ് ഇനി പെട്രോളും ; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ…
അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ധനവാണ് രാജ്യത്തില്‍ പാചകവാതക സിലിണ്ടറിന് വില വര്‍ധിക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഡല്‍ഹിയില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 593 രൂപയാണ് എല്‍പിജി സിലിണ്ടറിന് നല്‍കേണ്ടത്.
കൊല്‍ക്കത്തയില്‍ 31.50 രൂപ വര്‍ധിച്ചു. ഇതോടെ നഗരത്തില്‍ 616 രൂപയാണ് സിലണ്ടറിന്‍റെവില. മുംബൈയില്‍ 590.50 രൂപയാണ് നല്‍കേണ്ടത്. ചെന്നൈയില്‍ പാചകവാതകത്തിന് 37 രൂപയാണ് കൂടിയത്.
ഇതേ തുടര്‍ന്ന് ചെന്നൈയില്‍ ഇനി മുതല്‍ 606.50 രൂപ സിലിണ്ടറിനായി മുടക്കേണ്ടി വരും.