സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം തള്ളി സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാലാണ് ചാര്‍ജ് കുറച്ചത്.
കൊല്ലം അഞ്ചലിൽ വീണ്ടും ദുരൂഹമരണം; ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…
സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്ആര്‍ടിസിയും നഷ്ടത്തിലാണെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു. യാത്രക്കാരെ കയറ്റുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിച്ചത്.
തത്കാലം ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ ബസുടമകള്‍ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.