സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക്കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര് വിദേശത്തുനിന്ന് വന്നവരും 26 പേര് അന്യസംസ്ഥാനങ്ങളില്‍നിന്ന് വന്നവരുമാണ്. അഞ്ചുപേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്.
എറണാകുളം ജില്ലയിലെ 2 പേര്‍ക്കും, കൊല്ലം, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ രണ്ടും എറണാകുളം ജില്ലയിയിലെ ഒന്നും
ഓഗസ്റ്റിൽ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഞെട്ടിക്കുന്നതാവും; കണക്കുകൾ സൂചിപ്പിക്കുന്നത് ഇങ്ങനെ…?
ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 9 സി.ഐ.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചു. കോവിഡ് രോഗികള്‍ ജില്ല തിരിച്ചുള്ള കണക്ക്; തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും,
കണ്ണൂരിൽ നിന്നുള്ള 14 പേര്‍ക്കും, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 13 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കൊല്ലത്ത് നിന്നുള്ള 11 പേര്‍ക്കും, കോഴിക്കോട്നിന്നുള്ള 9 പേര്‍ക്കും, ആലപ്പുഴ, ഇടുക്കി,
എറണാകുളം ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.