രാജ്യത്ത് പ്രതിദിന കോവിഡ് 19 കേസുകള്‍ ആദ്യമായി 20,000 കടന്നു. ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരം 24 മണിക്കൂറില്‍ 20903 കേസുകളണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 6,25,544 പോസിറ്റീവ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 18213 പേര് ഇതുവരെ മരിച്ചു. 3,79,892 പേര്
രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 2,27,439 പേര് ചികിത്സയില്‍ തുടരുന്നു. രോഗമുക്തി നിരക്ക് 60.72 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 1,86,626 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8178 പേര് മരിച്ചു. തമിഴ് നാട്ടില്‍ 98392 കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചു. 1321 പേര് മരിച്ചു. ഡല്‍ഹിയില്‍ 92175 കേസുകള്‍ സ്ഥിരീകരിച്ചു. 2864 പേര് മരിച്ചു.
Tags Covid 19 india Covid India
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …
NEWS 22 TRUTH . EQUALITY . FRATERNITY