Breaking News

കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു; ഹോട്ടല്‍ പൂട്ടിച്ചു…

അങ്കമാലിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് ഹോട്ടലില്‍ ആരോഗ്യവിഭാഗം റെയ്ഡ് നടത്തി. പഴകിയതും ഉപയോഗയോഗ്യമല്ലാത്തതും വൃത്തിഹീനമായ സാഹചര്യങ്ങളില്‍

സൂക്ഷിച്ചിരുന്നതുമായ ആഹാരം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടലിന്‍റെ ലൈസന്‍സ് റദ്ദാക്കി. എം സി റോഡിലെ ബദരിയ ഹോട്ടലാണ് അടപ്പിച്ചത്. ഇവിടെ നിന്നും കുഴിമന്തി കഴിച്ച അഞ്ചു പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

ഇതില്‍ ഒരാളെ അതിതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് ഹോട്ടലില്‍ പരിശോധന നടത്തിയത്.

ഹോട്ടലില്‍ ആഹാരം വിളമ്ബുന്നതിനും പാഴ്‌സല്‍ നല്‍കുന്നതിനുമായി നിരോധിത വിഭാഗത്തില്‍പെട്ട പ്ലാസ്റ്റിക് വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും കണ്ടെത്തി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …