Breaking News

രാജ്യത്തെ ഡീസല്‍ വിലയിൽ വീണ്ടും വർധനവ്; ഇതുവരെ കൂടിയത് 11 രൂപ..

രാജ്യത്തെ ഡീസല്‍ വിലയിൽ വീണ്ടും വർധനവ്. ലിറ്ററിന് 13 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. 76 രൂപ 80 പൈസയാണ് ഡീസലിന്റെ ഇപ്പോഴത്തെ വില.

പെട്രോള്‍ വിലയില്‍ മാറ്റമില്ല. 80 രൂപ 59 പൈസയാണ് പെട്രോള്‍ ലിറ്ററിന് വില. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിന് ശേഷം 11 രൂപ 24 പൈസയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. ജൂലൈ 12ന് 12 പൈസയും,

ജൂലൈ 13ന് 10 പൈസയും ഡീസല്‍ ലിറ്ററിന് വര്‍ധിപ്പിച്ചിരുന്നു.
രാജ്യ തലസ്ഥാനത്ത് പെട്രോളിന് മുകളില്‍ ഡീസലിന്റെ വില തുടരുകയാണ്. ന്യൂഡല്‍ഹിയില്‍ ഡീസല്‍ ലിറ്ററിന് 81 രൂപ 18 പൈസയാണ് വില.

പെട്രോളിന് 80 രൂപ 43 പൈസയും. ലോക്ക്ഡൗണിന് പിന്നാലെ പ്രതിദിന ഇന്ധന വില നിര്‍ണയം പെട്രോള്‍ കമ്ബനികള്‍ പുനരാരംഭിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …