കൊല്ലത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ചവറ പന്മന പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊല്ലം നഗരസഭയുടെ ആറ് വാർഡുകളും പരവൂർ നഗരസഭ പൂർണ്ണമായും കണ്ടെയിൻമെൻറ് സോണുകൾ ആക്കി.
ഇതോടെ ജില്ലയിലെ 32 പഞ്ചായത്തുകൾ കണ്ടെയിൻമെൻറ് സോണുകളിലാണ്. കൊവിഡ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊല്ലം ജില്ലയിലെ മത്സ്യവിപണന മാർക്കറ്റുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടും.
നിയമം ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ നഷ്ടപ്പെട്ട പരമ്ബരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉടൻ സർക്കാർ വക സഹായധനം നൽകും.
മത്സ്യത്തൊഴിലാളികളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാൻ തുടങ്ങിയതോടെയാണ് കർശന നടപടികളുമായി ജില്ലാഭരണകൂടം മുന്നോട്ട് പോകുന്നത്.