സംസ്ഥാനത്തെ സ്വർണ്ണവില കുതിച്ചുയർന്നു. ഒരു മാസത്തിനിടെ സ്വർണ വിലയിൽ ആയിരം രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കയറിയും ഇറങ്ങിയും ചാഞ്ചാടിയ സ്വർണ വിലയിൽ ഇന്ന് വൻ കുതിച്ചുചാട്ടം.
ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 520 രൂപയാണ്. ഇതോടെ പവന് 37280 രൂപയാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ വർദ്ധനവോടെ സ്വർണം സർവകാല റിക്കാർഡ് ഭേദിച്ചു.
ഗ്രാമിന് 65 രൂപ വർധിച്ച് 4,660 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം തുടക്കത്തിൽ 36160 രൂപയായിരുന്നു പവന് വില.