Breaking News

മനുഷ്യവിസര്‍ജ്ജത്തില്‍ കാണുപ്പെടുന്ന ഇ കോളി ബാക്ടീരിയ: തെരുവോരങ്ങളിലെ ബിരിയാണി വില്‍പ്പനയ്ക്ക് പൂട്ട് വീഴും; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…

തെരുവോരങ്ങളിലെ ബിരിയാണി വില്‍പ്പനയ്ക്ക് പൂട്ട് വീഴും. വാഹനങ്ങളില്‍ തെരുവോരത്ത്‌ ബിരിയാണി വില്‍ക്കുന്നയിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകളില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതോടെ കര്‍ശന നടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍.

കോഴിക്കോട് രാമനാട്ടുകര മുതല്‍ വടകര വരെയുള്ള ബൈപ്പാസുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. മനുഷ്യവിസര്‍ജ്ജത്തിലാണ് സാധാരണ ഇ കോളി കാണുന്നത്.

ഇത് ഏറെ അപകടമുണ്ടാക്കുന്നതുമാണ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍നിന്നോ വൃത്തിഹീനമായ ചുറ്റുപാടില്‍നിന്നോ ബാക്ടീരിയ ഭക്ഷണത്തില്‍ എത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം.

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള റോഡ് സൈഡില്‍ ഭക്ഷ്യ വില്‍പ്പന സജീവമായതോടെ കര്‍ശന പരിശോധനയ്ക്ക് നേതൃത്വം കൊടുക്കാനൊരുങ്ങുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

പാതയോരങ്ങളില്‍ വാഹനങ്ങളില്‍ ഭക്ഷണ വില്‍പ്പനയ്ക്ക് ചെറുകിട വ്യവസായമെന്ന നിലയില്‍ ലൈസന്‍സ് നല്‍കാറുണ്ടെങ്കിലും ഇപ്പോള്‍ നടക്കുന്ന കച്ചവടം മിക്കതും അനധികൃതമാണ്. പരിശോധനയ്ക്കയച്ച കൂടുതല്‍ സാമ്ബിളുകളുടെ ഫലം വരാനുണ്ട്.

വാഹനങ്ങളില്‍ നടത്തുന്ന ഭക്ഷണ വില്‍പ്പനയ്ക്ക് ലൈസന്‍സ് നല്‍കാറുണ്ടെങ്കിലും ഇപ്പോള്‍ അനധികൃതമായാണ് മിക്ക കച്ചവടവും നടത്തുന്നത്. വാഹനങ്ങളില്‍ ഭക്ഷണ വില്‍പ്പന ചെയ്യാനുള്ള ലൈസന്‍സ് പുറത്തുനിന്ന് കാണുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം.

ഇത് ഭക്ഷണം വാങ്ങിക്കാന്‍ പോവുന്നവര്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …