സംസ്ഥാനത്ത് വീണ്ടും കേവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മരിച്ച കാസർഗോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, കാസർകോട് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയ്ക്ക് ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു. ഇയാളുടെ സമ്ബർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.