തമിഴ്നാട്ടില്‍ സ്ഥിതി അതീവ ഗുരുതരമാകുന്നു. ആറായിരത്തിന് മുകളില്‍ കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 6,426 പുതിയ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,34,114 ആയി. ചെന്നൈയില്‍ മാത്രം ഇന്നലെ 1117 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ രോഗികളുടെ എണ്ണം 97,575 ആയി.
82 പേരാണ് ഇന്നലെ മാത്രം തമിനാട്ടില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 3741 ആയി.
NEWS 22 TRUTH . EQUALITY . FRATERNITY