സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡുകളില്‍ നിന്ന് റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 480 രൂപയാണ്.
ഇതോടെ പവന് 42,000 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,250 രൂപയിലുമാണ് വ്യാപരം നടക്കുന്നത്. രണ്ടു ദിവസം കൊണ്ട് വര്‍ധിച്ചത് 1720 രൂപയാണ്.
ഒരു മാസത്തിനിടെ വര്‍ധിച്ചത് 6000 രൂപയും. ബുധനാഴ്ച രണ്ടു തവണയായി 920 രൂപ കൂടിയിരുന്നു.
വെള്ളിയാഴ്ചയാണ് പവന്‍ വില 40,000ല്‍ എത്തിയത്. ഇതിന് ശേഷം 1520 രൂപയുടെ വര്‍ധനയുണ്ടായി. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,720 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.