സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നും പുതിയതായി രണ്ടായിരത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2397 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതില്‍ തന്നെ 2317 പേരും സമ്ബര്‍ക്കത്തിലൂടെ രോഗികളായവരാണ്. കോവിഡ് മൂലം ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2225 പേര്‍ക്ക് രോഗമുക്തിയുണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 408 പേര്‍ക്കാണ്ഇന്ന് തിരുവനന്തപുരം ജില്ലയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 49 പേരുടെ രോഗ ഉറവിടം കണ്ടെത്താനായില്ലായെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
കോവിഡ് ബാധിചചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 408
മലപ്പുറം – 379
കൊല്ലം – 234
തൃശൂര്‍ – 225
കാസര്‍ഗോഡ് – 198
ആലപ്പുഴ – 175
കോഴിക്കോട് – 152
കോട്ടയം- 139
എറണാകുളം – 136
പാലക്കാട് – 133
കണ്ണൂര്‍ – 95
പത്തനംതിട്ട – 75
ഇടുക്കി – 27
വയനാട് – 21
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2137 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 197 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയിലെ 16, മലപ്പുറം ജില്ലയിലെ 11, കണ്ണൂര്‍ ജില്ലയിലെ 8, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
സമ്ബര്‍ക്കരോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം – 393
മലപ്പുറം – 350
കൊല്ലം – 213
തൃശൂര്‍ – 208
കാസര്‍ഗോഡ് – 184
കോഴിക്കോട് – 136
കോട്ടയം – 134
ആലപ്പുഴ – 132
എറണാകുളം – 114
പാലക്കാട് – 101
കണ്ണൂര്‍ – 83
പത്തനംതിട്ട – 51
വയനാട് – 20
ഇടുക്കി – 18