സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. 21 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 177 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
തിരുവനന്തപുരം 1050
മലപ്പുറം 826
എറണാകുളം 729
കോഴിക്കോട് 684
തൃശൂര്‍ 594
കൊല്ലം 589
പാലക്കാട് 547
കണ്ണൂര്‍ 435
ആലപ്പുഴ 414
കോട്ടയം 389
പത്തനംതിട്ട 329
കാസര്‍ഗോഡ് 224
ഇടുക്കി 107
വയനാട് 89
6004 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്ബര്‍ക്ക രോഗികളാണുള്ളത്.
തിരുവനന്തപുരം 1024
മലപ്പുറം 797
എറണാകുളം 702
കോഴിക്കോട് 669
തൃശൂര്‍ 587
കൊല്ലം 571
പാലക്കാട് 531
കണ്ണൂര്‍ 381
ആലപ്പുഴ 404
കോട്ടയം 382
പത്തനംതിട്ട 258
കാസര്‍ഗോഡ് 196
ഇടുക്കി 81
വയനാട് 85
93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കണ്ണൂര്‍ 15, എറണാകുളം 12, കാസര്‍ഗോഡ് 11, കൊല്ലം 8, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 5 വീതം, തൃശൂര്‍ 4, ആലപ്പുഴ 3, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.