Breaking News

സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ഇന്ന് 7445 പേര്‍ക്ക് കോവിഡ്; 21 മരണം; സമ്ബര്‍ക്ക രോഗികള്‍ കൂടുന്നു…

കേരളത്തില്‍ ഇന്ന് ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധനവ്‌. സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

കോഴിക്കോട് 956
എറണാകുളം 924
മലപ്പുറം 915
തിരുവനന്തപുരം 853
കൊല്ലം 690
തൃശൂര്‍ 573
പാലക്കാട് 488

ആലപ്പുഴ 476
കോട്ടയം 426
കണ്ണൂര്‍ 332
പത്തനംതിട്ട 263
കാസര്‍ഗോഡ് 252
വയനാട് 172
ഇടുക്കി 125

6,965 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് മാത്രം ഉറവിടം അറിയാത്ത 561 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ജില്ലയില്‍ 917 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.

എറണാകുളം ജില്ലയിലെ 868 പേര്‍ക്കും മലപ്പുറം ജില്ലയിലെ 888 പേര്‍ക്കും രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെയാണ്. മറ്റു ജില്ലകളിലും സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വളരെ കൂടുതലാണ്.

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 97 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 19 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയിലെ 12 ഐഎന്‍എച്ച്‌എസ് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3391 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …