Breaking News

‘ഞാന്‍ തിലകന്‍ ചേട്ടനോട് ചെയ്യാന്‍ പാടില്ലാത്ത തെറ്റ് ചെയ്തു’; മാപ്പ് പറഞ്ഞ് സിദ്ധിഖ്…

താരസംഘടനയായ അമ്മയുടെ ഭാഗത്ത് നിന്നും നടൻ തിലകനെ എതിർത്തു സംസാരിക്കേണ്ട സംഭവത്തിൽ അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് നടൻ സിദ്ധിഖ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ധിഖ് അക്കാര്യത്തെ പറ്റി സംസാരിച്ചത്.

‘അസോസിയേഷന്റെ ഭാഗത്ത് നിന്ന് തിലകൻ ചേട്ടനെ എതിർത്ത് സംസാരിക്കുകയായിരുന്നു അന്ന് ചെയ്തത്. അത് വലിയ തെറ്റായി പോയെന്ന് പിന്നീട് കുറ്റബോധം തോന്നിയിരുന്നു.

തിലകൻ ചേട്ടൻ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമർശിക്കുകയാണ് ചെയ്തത്. അത് പിന്നീട് തിലകൻ ചേട്ടന്റെ മകൾ എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാൾ ചേട്ടൻ പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന്, അത് വലിയ വേദനയുണ്ടാക്കി, സിദ്ധിഖ് പറഞ്ഞു.

ഒരു ചാനലിന്റെ പരിപാടിയിൽ തിലകൻ ചേട്ടനും നവ്യ നായരും ഞാനുമായിരുന്നു വിധികർത്താക്കൾ. ആ ഷോ പുറത്ത് വന്നില്ല. അന്ന് തനിക്ക് നേരത്തെ പറഞ്ഞ ഭയം ഉള്ളിലുണ്ട്. അദ്ദേഹം ഏത് സമയത്ത് വേണമെങ്കിലും പൊട്ടിത്തെറിക്കാം.

നവ്യയ്ക്ക് വളരെ സ്വാതന്ത്ര്യമുണ്ട്. വളരെ വാൽസല്യത്തോടെയാണ് അദ്ദേഹം നവ്യയോട് പെരുമാറുന്നത്. എന്നോട് മിണ്ടുന്നുമില്ല. അങ്ങനെ എന്തോ ഒരു പെർഫോമൻസ് കഴിഞ്ഞിട്ട് ഞാനൊരു അഭിപ്രായം പറഞ്ഞു. ചെയ്തതിനെ കുറ്റപ്പെടുത്തി പറയുകയല്ല. അത് മറ്റൊന്നിന്റെ കോപ്പിയാണ്.

മറ്റൊരാൾ ചെയ്തതിനെ നന്നായി കോപ്പി ചെയ്തു എന്ന് മാത്രമേ പറയാനുള്ളു എന്നാണ് പറഞ്ഞത്.  അടുത്തത് തിലകൻ ചേട്ടനായിരുന്നു അഭിപ്രായം പറയേണ്ടത്. അദ്ദേഹം മൈക്കെടുത്ത് പറഞ്ഞു, സിദ്ദിഖ് ഒരു അഭിപ്രായം പറഞ്ഞല്ലോ, അത് 100 ശതമാനം ശരിയാണ്.

ഒരു കലാകാരനായതു കൊണ്ടാണ് ആ അഭിപ്രായം പറയുന്നത് എന്ന്. നിങ്ങളീ ചെയ്തത് തന്നെ വേറൊരാൾ ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. അതിന് ശേഷം ആ ഷോയിൽ ബ്രേക്കായിരുന്നു. നവ്യ അപ്പുറത്തെക്ക് പോയി. എന്തും വരട്ടയെന്ന് കരുതി ഞാൻ തിലകൻ ചേട്ടനോട് പറഞ്ഞു. എന്നോട് ക്ഷമിക്കണം.

ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു. അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നുവെന്ന്. ആ തിരിച്ചറിവുണ്ടായല്ലോ അതു മതി എന്നാണ് അപ്പോൾ അദ്ദേഹം പറഞ്ഞത്.

അതിന് ശേഷം ഞങ്ങൾ ഒരുപാട് സംസാരിച്ചു. അദ്ദേഹമായി ഗാഢമായ ബന്ധമുണ്ടായിരുന്നു. ഞാൻ തന്നെയായിരുന്നു അതെല്ലാം നശിപ്പിച്ചത്. സംഘടനയുടെ ഭാഗത്ത് നിന്ന് ഒരുപാട് എതിർത്ത് സംസാരിച്ചിട്ടുണ്ട്. അതിൽ എപ്പോഴും എന്ത് അവസരം കിട്ടിയാലും ഞാൻ ക്ഷമചോദിക്കാറുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …