Breaking News

ഞെട്ടിത്തെറിച്ച്‌ സിനിമാ ലോകം; ദിലീപ് നായകനായ് എത്തുന്ന ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്ന സിനിമയുടെ പേരില്‍ 5 കോടിയുടെ വന്‍ തട്ടിപ്പ്…

പ്രശസ്ത ഛായാ​ഗ്രഹകനായ രാമചന്ദ്ര ബാബു ജനപ്രിയ നായകന്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘പ്രൊഫസര്‍ ഡിങ്കന്‍’  എന്ന ചിത്രത്തിന്റെ പേരില്‍ അഞ്ചു കോടി

രൂപയുടെ തട്ടിപ്പ് നടന്നതായി പരാതി നല്‍കി പ്രവാസി വ്യവസായി രം​ഗത്തെത്തി. ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്ന ചിത്രത്തിന്റെ പേരില്‍ നിര്‍മ്മാതാവ് അഞ്ചു കോടി രൂപയോളം തട്ടിയെടുത്ത ശേഷം വധഭീഷണി മുഴക്കുകയാണ് എന്ന പരാതിയാണ് വ്യവസായി മുഖ്യമന്ത്രിക്ക് അയച്ചിരിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാതി പൂര്‍ത്തിയായ ചിത്രത്തിന്റെ ഭാഗങ്ങള്‍ കാണിച്ച്‌ നിര്‍മ്മാതാവ് പലരില്‍ നിന്നുമായി കാശ് തട്ടുകയാണെന്ന് വ്യവസായി ആരോപിച്ചു. കൂടാതെ നിലവിലെ കരാര്‍ പ്രകാരം സിനിമയുടെ പൂര്‍ണമായ അവകാശം തനിക്കാണ്,

എന്നാല്‍ അത് അനുവദിച്ചു തരാന്‍ നിര്‍മ്മാതാവ് തയ്യാറാവുന്നില്ല. കുടുംബത്തോടൊപ്പം തീ കൊളുത്തി മരിക്കുമെന്നും താന്‍ നാട്ടില്‍ എത്തിയാല്‍ ഗുണ്ടകളെ വിട്ട് കൊലപ്പെടുത്തുമെന്നും

ഫോണിലൂടെ ഭീഷണിപ്പെടുത്തുകയാണ്. ഇതിനെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്ണ്നുമാ പരാതിയില്‍ വ്യക്തമാക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …