കെ.എസ്. ഇ .ബി ഓലയില്‍ സെക്ഷന്‍ ഓഫിസിനു കീഴിലുള്ള ജില്ലയിലെ ആദ്യത്തെ കെ.എസ്. ഇ .ബി ഇലക്‌ട്രിക് ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം 7നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
80 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഈ സ്റ്റേഷനില്‍ ഒരേസമയം രണ്ടോ മൂന്നോ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാൻ സാധിക്കും.
സംസ്ഥാനത്തുടനീളം ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഒരു കിലോ വാട്ടിന് 75 രൂപയാണ് സ്റ്റേഷന്‍ നടത്തുന്ന ഏജന്‍സി കെ.എസ്.ഇ.ബിക്കു നല്‍കേണ്ടത്. യൂണിറ്റിന് 5 രൂപയുമാണു നിരക്ക്. ഇലക്‌ട്രിക് കാര്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള നിരക്ക് ഇതുവരേം തീരുമാനിച്ചിട്ടില്ല.
യൂണിറ്റിന് കുറഞ്ഞത് 10 രൂപയെങ്കിലും നല്‍കേണ്ടി വരും. കെ.എസ്. ഇ .ബി വാങ്ങിയിരിക്കുന്ന ഇലക്‌ട്രിക് കാറിന് 17 യൂണിറ്റാണ് ഒറ്റത്തവണ ചാര്‍ജിന് വേണ്ടി വരുക.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ എ.സി പ്രവര്‍ത്തിച്ചാണെങ്കിലും 160 – 170 കിലോമീറ്റര്‍ യാത്ര ചെയ്യാം. അങ്ങനെയെങ്കില്‍ ഒരു തവണ ചാര്‍ജ് ചെയ്യാന്‍ ഗുണഭോക്താവിന് 200 രൂപയില്‍ താഴയേ ചെലവു വരൂ. ഇതിന് പിന്നാലെ കരുനാഗപ്പള്ളി സബ് സ്റ്റേഷന്‍ പരിസരത്തു രണ്ടാം സ്റ്റേഷനും പ്രവര്‍ത്തനം തുടങ്ങും.