Breaking News

മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഭർത്താവിന്‍റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; ഒടുവിൽ യുവതിയ്ക്ക് സംഭവിച്ചത്…

മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശിയായ 29കാരിയും മുഹമ്മ ഗ്രാമപഞ്ചായത്ത് സ്വദേശിയായ 27കാരനുമാണ് പോലിസ് പിടിയിലായത്.

10 വയസില്‍ താഴെ പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് യുവതിയുടെ ഭര്‍ത്താവ്.

ഇയാളുടെ കൂട്ടുകാരനായ ഓട്ടോ ഡ്രൈവറിനൊപ്പമാണ് ഭാര്യ പോയത്.  ആശുപത്രിയില്‍ പോകുന്നെന്നു പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നുമിറങ്ങിയത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ എറണാകുളത്തു നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. യുവതി ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ വ്യക്തമായി. മൂന്നു വര്‍ഷം മുമ്ബ് വരെ യുവതിയും കുടുംബവും മുഹമ്മയിലായിരുന്നു താമസം.

അങ്ങനെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നത്. പിന്നീട് അര്‍ത്തുങ്കലിലേക്ക് മാറി. യുവതിയെ കാണാതായത് സംബന്ധിച്ച്‌ അര്‍ത്തുങ്കലിലും ഓട്ടോഡ്രൈവറെ കാണാനില്ലെന്ന് മുഹമ്മ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …