Breaking News

ഗൂഗ്ള്‍ പേക്കും ഫോണ്‍ പേക്കും തിരിച്ചടി; ഡിജിറ്റല്‍ പേയ്മെന്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം…

യുനൈറ്റഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു പി ഐ) മുഖേനയുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മൂന്നാം കക്ഷി ആപ്പുകളുടെ മൊത്തം

ഇടപാടുകളില്‍ യു പി ഐ മുഖേനയുള്ളത് 30 ശതമാനത്തില്‍ കൂടുതല്‍ അനുവദിക്കില്ല. ജനുവരി ഒന്ന് മുതലാണ് ഇത് നിലവില്‍ വരികയെന്നും നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പ് ഓഫ് ഇന്ത്യ (എന്‍ പി സി ഐ) അറിയിച്ചു. ഗൂഗ്ള്‍, ഫേസ്ബുക്ക്, വാള്‍മാര്‍ട്ട് പോലുള്ളവക്ക് ഇത് തിരിച്ചടിയാകും.

അതേസമയം, ബേങ്ക് അനുമതിയുള്ള റിലയന്‍സിന്റെ ജിയോ പേയ്‌മെന്റ് ബേങ്ക്, സോഫ്റ്റ്‌ബേങ്ക് പിന്തുണക്കുന്ന പേടിഎം എന്നിവക്ക് പ്രശ്‌നമാകില്ല.

കഴിഞ്ഞ മാസം 2.07 ബില്യന്‍ യു പി ഐ ഇടപാടുകളാണ് രാജ്യത്തുണ്ടായത്. ഇതില്‍ വാള്‍മാര്‍ട്ടിന്റെ ഫോണ്‍പേ ആണ് 40 ശതമാനവും. തൊട്ടുപിന്നില്‍ ഗൂഗ്ള്‍ പേ ആണ്.

അതേസമയം, കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ വിമര്‍ശനവുമായി ഗൂഗ്ള്‍ രംഗത്തെത്തി. രാജ്യത്തിന്റെ ഡിജിറ്റല്‍ പേയ്‌മെന്റ് സമ്ബദ്ഘടനയുടെ വിലപേശല്‍ ശക്തിയെ ഇത് ബാധിക്കുമെന്ന് ഗൂഗ്ള്‍ വിമര്‍ശിച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …