സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ പവന് കുറഞ്ഞത് 1,200 രൂപയും ഗ്രാമിന് 150 രൂപയുമാണ്.
ഇതോടെ പവന് 37,680 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ശനി, തിങ്കള്‍ ദിവസങ്ങളിലായി പവന് 480 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വലിയ വിലയിടിവുണ്ടായിരിക്കുന്നത്. രണ്ട് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്.