2022 ലോകകപ്പിന് രണ്ട് വര്‍ഷം ബാക്കി നില്‍ക്കെ നാലാമത്തെ സ്റ്റേഡിയവും കായിക ലോകത്തിനായി സമര്‍പ്പിക്കാനൊരുങ്ങി ഖത്തര്‍. ദേശീയ ദിനമായ ഡിസംബര്‍ പതിനെട്ടിന്
ആഭ്യന്തര ക്ലബ് ചാംപ്യന്‍ഷിപ്പായ അമീര്‍ കപ്പിന്‍റെ ഫൈനല്‍ മത്സരത്തിന് വേദിയൊരുക്കിയാണ് അല്‍ റയ്യാന്‍ ഉദ്ഘാടനം ചെയ്യുക.
ആഭ്യന്തര ക്ലബായ അല്‍ റയ്യാന്‍ ക്ലബിന്‍റെ ഹോം ഗ്രൌണ്ടായിരുന്ന പഴയ റയ്യാന്‍ സ്റ്റേഡിയം ലോകകപ്പിന് വേണ്ടി നവീകരിച്ചതാണ്. ഇന്ത്യന്‍ നിര്‍മ്മാണ കമ്ബനിയായ എല്‍എന്‍ടിയാണ് നവീകരണ ജോലിയിലെ പ്രധാനികളെന്നത് ശ്രദ്ധേയമാണ്.
മണല്‍കൂനയുടെ ആകൃതിയില്‍ നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ നാല്‍പ്പതിനായിരം പേര്‍ക്ക് ഒരേ സമയം കളി കാണാനുള്ള സൌകര്യമാണുള്ളത്. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടവും പ്രീക്വാ്രട്ടറും ഉള്‍പ്പെടെയുള്ള ഏഴ് മത്സരങ്ങളാണ് ഇവിടെ നടക്കേണ്ടത്.