അയ്യപ്പ വിശ്വാസികളെ കളിയാക്കികൊണ്ട് ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനു ആക്റ്റിവ്സ്റ്റ് രഹ്ന ഫാത്തിമയെ ശിക്ഷിച്ച് കോടതി. അടുത്ത മൂന്നു ആഴ്ചയിൽ രണ്ടു തവണ
പത്തനം തിട്ട പോലീസ് സ്റ്റേഷനിൽ പോയി ഒപ്പു വെയ്ക്കുകയും അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയിൽ ഒരു തവണ വീതവും ഒപ്പുവെയ്ക്കാൻ ആണ് രഹ്നയോടു ഹൈക്കോടതി ഉത്തരവിട്ടു.
അയ്യപ്പ വിശ്വാസികളെ അവഹേളിച്ചു ഫോട്ടോ ഇട്ട കേസിൽ കിട്ടിയ ജാമ്യത്തിലെ വ്യവസ്ഥകൾ തിരുത്തിയാണ് ഹൈക്കോടതി ഉത്തരവ്. ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോനാണ് രഹ്നക്കെതിരേ ഹർജി നൽകിയത്.
കൂടാതെ, യൂട്യൂബ് ചാനലിൽ വർഗീയ സംഘർഷം സൃഷ്ടിക്കത്തക്ക രീതിയിൽ പാചക പരിപാടി അവതരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയും അഭിഭാഷകനുമായ രജീഷ് രാമചന്ദ്രൻ നൽകിയ പരാതിയിലും കോടതി ഉത്തരവുണ്ട്.
രണ്ടു വിഭാഗങ്ങൾ തമ്മിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കത്തക്ക വിധം പാചക വിഡിയോ അപ്ലോഡ് ചെയ്തതെന്നാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്ത എഫ്‌ഐആറിൽ വിശദീകരിക്കുന്നത്.
മോശമായ വസ്ത്രത്തോടെ വിശ്വാസികളെ വൃണപ്പെടുത്തും വിധം ബീഫ് കറി ഉണ്ടാക്കിയെന്ന പരാതിയിൽ ഈ വീഡിയോ എല്ലാം ഉടൻ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ നിന്നും പിൻവലിക്കാൻ ഉത്തരവിട്ട കോടതി ആറു മാസത്തേക്ക് രഹ്ന ഫാത്തിമ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു വിലക്കുകയും ചെയ്തു.